തൃശൂര്‍ ജില്ലാ ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രസംഗ മത്സരവും ക്വിസ് മത്സരവും നടത്തുന്നു.
മത്സരവേദി : ഗവ : ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ , ഇരിഞ്ഞാലക്കുട
തിയ്യതി : 2007 ആഗസ്റ്റ് 4 ശനി
സമയം : 10 മണി
പ്രസക്തി:
1.ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെയുള്ള ചരിത്ര പ്രസിദ്ധമായ പ്ലാസി യുദ്ധം കഴിഞ്ഞിട്ട് 2007 ലേയ്ക്ക് 250 വര്‍ഷങ്ങള്‍ പിന്നിടുന്നു.
2.ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 -വാര്‍ഷീകം
3.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 60 - വാര്‍ഷീകം
4. ഈ ചരിത്ര മുഹൂര്‍ഹൂര്‍ത്തങ്ങളെ ഓര്‍ക്കുവാനും, സ്മരണ പുതുക്കുവാനും ദേശീയതയെകുറിച്ച് മനസ്സിലാക്കുവാനും തൃശൂര്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇത് സംഘടിപ്പിയ്ക്കുന്നത് .
നിബന്ധനകള്‍ :
1.ക്വിസ് മത്സരത്തിന് സ്ക്കൂളില്‍ നിന്ന് 2 കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ടീമിനെ പങ്കെടുപ്പിയ്ക്കാം
2.പ്രസംഗ മത്സരത്തിന് ഒരു വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിയ്ക്കാം
3.1757 മുതല്‍ 1947 വരെ ഉള്ള സംഭവങ്ങളെ ഉല്‍പ്പെടുത്തി “ സ്വാതന്ത്ര്യത്തിലേയ്ക്ക് “ എന്നതാണ് ക്വിസ് മത്സരത്തിന്റെ വിഷയം
4. പ്രസംഗ വിഷയം : സ്വാതന്ത്ര്യ സമരത്തിന്റെ മുല്ല്യങ്ങളും ഇന്നത്തെ ഇന്ത്യന്‍ സമൂഹവും . സമയം 5 മിനിട്ടുമുതല്‍ 10 മിനിട്ട് വരെ
5.പ്രിന്‍സിപ്പല്‍ സാക്ഷ്യപെടുത്തിയ കത്തുമായി കുട്ടികള്‍ വരേണ്ടതാണ്
7.ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
1. മോഹനന്‍ മാസ്റ്റര്‍ , സെക്രട്ടറി, തൃശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ഹിസ്റ്ററി ടീച്ചേഴ്സ് അസോസിയേഷന്‍
2.കെ.ആര്‍ . സത്യപാലന്‍ മാസ്റ്റര്‍ , Mob: 9446316227
Friday, 27 July 2007
Sunday, 22 July 2007
യൂറോപ്യന്മാരുടെ ആഗമനം എന്ന പാഠഭാഗത്തില്‍നിന്ന് ഇന്റര്‍വ്യൂ എന്ന പഠനരീതി നടത്തി
ചരിത്ര പഠനത്തിന്റെ ഭാഗമായി ,VHSEവിഭാഗത്തിലെ കെമിസ്ട്രി അദ്ധ്യാപകനായ ശ്രീ.കെ.പി.ജോസഫ് മാസ്റ്ററുമായി ,ചരിത്രവിദ്യാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ നടത്തി.
“പോര്‍ച്ചുഗീസ് & ഡെച്ച് ഇന്‍ ഇന്ത്യ “ എന്നീ പാഠഭാഗങ്ങളില്‍ ,ചില പ്രത്യേക രാസവസ്തുക്കള്‍ അവര്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതായി പറയുന്നുണ്ട് . അക്കാലത്ത് ഈ രാസവസ്തുക്കള്‍ എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നു എന്നും എന്തിനായിരിയ്ക്കാം കൊണ്ടുവന്നതെന്ന് എന്നും ഉള്ള കുട്ടികളുടെ സംശയങ്ങള്‍ വളരേ ശ്രദ്ധേയമായി.ഇവയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദനം , അവയുടെ ഗുണപരവും ദോഷപരവുമായ ഉപയോഗങ്ങളെക്കുറിച്ച് കുട്ടികളുടെ ധാര്‍മ്മിക മൂല്യം ഉയരത്തക്കവിധത്തില്‍തന്നെ സമകാലിക ലോക സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ മറുപടി ശ്രീ ജോസഫ് മാസ്റ്റര്‍ നല്‍കി.
രാസവസ്തുക്കളുടേയും അവയുടെ അക്കാലഘട്ടത്തിലെ ഉപയോഗങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച രസകരമായിരുന്നു.
ഷാനിബ നന്ദി പറഞ്ഞു.
ഫ്രഷ് ഇയേഴ്‌സ് ഡേ ആഘോഷിയ്ക്കുന്നു.
സ്കൂളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സമുചിത മായി സ്വീകരിയ്ക്കുന്നതിന്റെ ഭാഗമായി ഫ്രഷ് ഇയേഴ്‌സ് ഡേ ആഘോഷിയ്ക്കുവാന്‍ തിരുമാനിച്ചിരിയ്ക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിയ്ക്കുന്നു.തദവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ( എല്ലാ വിഭാഗത്തിലേയും )പരിചയപ്പെടാനുള്ള അവസരം ഉണ്ടാകുന്നതാണ് . മാത്രമല്ല വിദ്യാര്‍ത്ഥികള്‍ അവരുടെ ടാലന്റുകള്‍ ( കഴിവുകള്‍ ) പ്രകടിപ്പിയ്ക്കുന്നതുമായിരിയ്ക്കും.
ഇന്റര്‍വ്യൂ എന്ന പഠനരീതി നടത്തി
ട്രാവല്‍ & ടൂറിസം കോഴ്‌സിലെ വിദ്യാര്‍ത്ഥികല്‍ക്ക് ചരിത്രപഠനത്തിന്റെ ഭാഗമായി “ ഇന്റര്‍വ്യൂ ( അഭിമുഖം ) “ എന്ന പഠനരീതി നടത്തി.
“ ഇന്ത്യയിലെ പോര്‍ച്ചുഗീസ് അധിനിവേശം “- എന്നതായിരുന്നു വിഷയം.
ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ശ്രീമതി. ഡോ: സുജിയുമായിട്ടായിരുന്നു അഭിമുഖം.
പതിനഞ്ച് , പതിനാറ് നൂറ്റാണ്ടുകള്‍ മുതല്‍ ഇന്നുവരേയുള്ള -കേരളം ,പോര്‍ച്ചുഗല്‍ ,ലണ്ടന്‍ , മറ്റു യൂറോപ്യന്‍ പ്രദേശങ്ങള്‍ -എന്നിവയിലൂടെ യാത്ര നടത്തിയ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഈ അഭിമുഖം. ഓരോ കുട്ടിയ്ക്കും ഒട്ടനവധി കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള വലിയ ഒരു അവസരമായി ഇത് മാറി.
ഡാലിയാ ബേബി നന്ദി പറഞ്ഞു.

Wednesday, 18 July 2007
പ്രവേശനോത്സവം ആഘോഷിച്ചു
വിദ്യാലയത്തില്‍ ഒന്നാം വര്‍ഷ VHSE വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം നടത്തി.
സ്ക്കൂള്‍ ലീഡര്‍ സാബറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളും ഒരുപോലെ മുന്‍നിരയിലേയ്ക്ക് വരണമെന്ന് ആഹ്വാനം ചെയ്തു.
ശ്രീ അനില്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ അനുസരിയ്ക്കേണ്ട നിയമാവലി അവതരിപ്പിച്ചു.
ഗേള്‍ ലീഡറായ ഷാനിബ ( ട്രാവല്‍ & ടൂറിസം രണ്ടാം വര്‍ഷം ) നന്ദി പറഞ്ഞു.

വായനാ ദിനം ആഘോഷിച്ചു
വായനാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി
1.ഒന്നാം സ്ഥാനം:ശ്രീജ (എം. എല്‍. ടി. രണ്ടാം വര്‍ഷം )
2.രണ്ടാം സ്ഥാനം : മുനീര്‍ ( ട്രാവല്‍ & ടൂറിസം )
1.ഒന്നാം സ്ഥാനം:ശ്രീജ (എം. എല്‍. ടി. രണ്ടാം വര്‍ഷം )
2.രണ്ടാം സ്ഥാനം : മുനീര്‍ ( ട്രാവല്‍ & ടൂറിസം )
ക്വിസ് മത്സര വിജയികള്‍
India @60 malayala manorama quiz സ്ക്കൂള്‍ തല മത്സരവിജയികള്‍
1. ഒന്നാം സ്ഥാനം: Riswan .P.K- റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ,ഒന്നാം വര്‍ഷം
2.രണ്ടാം സ്ഥാനം:Ijaz.P.A -ട്രാവല്‍ & ടൂറിസം, രണ്ടാം വര്‍ഷം
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
1. ഒന്നാം സ്ഥാനം: Riswan .P.K- റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ,ഒന്നാം വര്‍ഷം
2.രണ്ടാം സ്ഥാനം:Ijaz.P.A -ട്രാവല്‍ & ടൂറിസം, രണ്ടാം വര്‍ഷം
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
സ്വാഗതം
പെരിഞ്ഞനം ,രാമന്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ടൂറിസം ക്ലബ്ബിലേയ്ക്ക് സ്വാഗതം
Subscribe to:
Posts (Atom)