Saturday, 31 May 2008

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമാണ്

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമാണ് . അന്ന് എല്ലാവരും ആ ദിനം കൊണ്ടാടുമല്ലോ . പരിസ്ഥിതിദിന പ്രതിജ്ഞകളും പോസ്റ്ററുകളും , സെമിനാറുകളുമൊക്കെയായി ആ ദിനത്തില്‍ മാത്രം ഒതുങ്ങാറാണ് പതിവ് . എന്നാല്‍ അതില്‍ നിന്നു വിപരീതമായി ഈ അദ്ധ്യയനവര്‍ഷം മുഴുവന്‍ തുടര്‍ന്നു നില്‍ക്കുന്ന പരിപാടികളാണ് നാം ആവിഷ്‌കരിക്കേണ്ടത് . അതായത് , ആ ദിനാഘോഷം സ്ക്കുളില്‍ മാത്രം ആയാല്‍ പോരാ , വീട്ടിലും നാട്ടിലു‌മൊക്കെ വേണമെന്നര്‍ത്ഥം . അത്തര മൊരു ദിനത്തില്‍ നിന്നു ലഭിക്കുന്ന അവബോധം വഴി ഒരു പുതിയ മനോഭാവം തന്നെ നമ്മില്‍ ഉണ്ടാകണം എന്നാണ് അര്‍ഥമാക്കുന്നത്

6 comments:

HISTORY CLUB said...

പരിസ്ഥിതിദിനാശംസകള്‍

ടോട്ടോചാന്‍ said...

തീര്‍ച്ചയായും പരിസ്ഥിതി ദിനം എന്നത് ഒരു ഓര്‍മ്മ പുതുക്കല്‍ ദിനം മാത്രമാണ്..
പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടക്കണം...
എന്നാല്‍ മാത്രമേ കൂടുതല്‍ പാരിസ്ഥിതിക ആഘാതങ്ങളില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു..

പോസ്റ്റുകള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക..
(അസൈന്‍മെന്‍റ്, പ്രൊജക്റ്റ് തുടങ്ങിയവയുടെ ഭാഗം)
നിരന്തരമൂല്യനിര്‍ണ്ണയത്തിന്‍റെ ഭാഗമായി മാറിയാല്‍
കൂടുതല്‍ പോസ്റ്റുകള്‍ ഇടാന്‍ സാധിക്കും...
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കാതിരിക്കാന്‍ ഇത് സഹായകരമാകും...
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്കു കൂടി എത്തിച്ചേരുന്പോഴാണ് അതിന് ശരിയായ മൂല്യം ലഭിക്കുക..
നിരന്തരമൂല്യനിര്‍ണ്ണയത്തിന് ലഭിച്ച സ്കോര്‍ അദ്ധ്യാപകര്‍ വെറുതേ തന്നതല്ലെന്നും ശരിയായ പ്രവര്‍ത്തനങ്ങളിലൂടെ തന്നെ ലഭിച്ചതാണെന്നും
സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും ഇത് സഹായകരമാണ്..

കൂടുതല്‍ വിശദമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

സംരംഭത്തിന് എല്ലാ ആശംസകളും....

HISTORY CLUB said...

നന്ദി ശ്രീ edukeralam
താങ്കളുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ് .
താങ്കള്‍ക്ക് ആശംസകള്‍

Unknown said...

ഇതാ കൂട്ടൂകാരെ,
കുറച്ച് പഠനപ്രവര്‍ത്തനങ്ങളുടെ ലിങ്ക്
http://www.4shared.com/file/49513722/e647cb9a/Mal1.html

എല്ലാകൂട്ടുകാര്‍ക്കും ആശംസകള്‍

HISTORY CLUB said...

അവയെക്കുറിച്ച് ഒന്നുകൂടി വിശദമാക്കാമൊ ശ്രീ റഫീക്ക്

HISTORY CLUB said...

നന്ദി ശ്രീ റഫീക്ക് ,
പ്രസ്തുത ലിങ്കില്‍ പോയിരുന്നു.
പക്ഷെ ഒന്നും മനസ്സിലാകുന്നില്ല.
അതൊരു വിന്‍സിപ്പ് ഫയലാണൊ ?
എങ്കില്‍ അത് ഓപ്പണ്‍ ചെയ്യുന്നതെങ്ങനെ ?