( റിപ്പോര്‍ട്ട് തയ്യാറാക്കിയത് : റംസല്‍ .കെ.വൈ - ട്രാവല്‍ & ടൂറിസം രണ്ടാം വര്‍ഷം )
രാവിലെ 8 മണിയ്ക്കുതന്നെ ഞങ്ങല്‍ സ്ക്കൂളിലെത്തി.തികച്ചും മുഴുവന്‍ യൂണിഫോമിലായിരുന്നു ഞങ്ങള്‍. ഷാബിന,റംസല്‍, അന്‍സില്‍ ,ശ്രുതി,സക്കീന ,കൃഷ്ണപ്രിയ ,നജീബ്, റുബീന,അജിത്,സുമിത്ത് എന്നീ ട്രാവല്‍ & ടീറിസം വിദ്യാര്‍ത്ഥികളായ ഞങ്ങളാണ് രജിസ്ട്രേഷനുവേണ്ടി പോയത് .ഗീത ടീച്ചര്‍, റിനി ടീച്ചര്‍, ഗുലാം മാഷ് എന്നിവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ലയണ്‍സ് ക്ലബ്ബും കോയമ്പത്തൂരിലെ പ്രമുഖ കണ്ണാശുപത്രിയുമാണ് ചടങ്ങ് സംഘടിപ്പിച്ചത് . രോഗികളുടെ രജിസ്ട്രേഷന്‍ 8-15 ന് ആരംഭിച്ചു.വളരേ നന്നായിതന്നെ ഞങ്ങള്‍ പെരുമാറി.രജിസ്റ്റര്‍ ചെയ്യാന്‍ വന്നവരും അതുപോലെതന്നെ ആയിരുന്നു. മറ്റുള്ളവരോട് ഇങ്ങനെ ഇടപെഴകുന്നത് ഞങ്ങളുടെ ആദ്യ അനുഭവമായിരുന്നു. അതായത് നമ്മള്‍ അവരെ സ്വീകരിക്കുമ്പോള്‍ ( അഥിതി- ആതിഥേയ ) എങ്ങനെ അവരോട് പെരുമാറുന്നു എന്നത് ; ഇത് ഞങ്ങള്‍ ടൂറിസം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വളരേ പ്രധാനപ്പെട്ട ഒന്നാണ് . അതുകൊണ്ടുതന്നെ അവരെ സഹായിച്ചതിലുപരി അത് ഞങ്ങള്‍ക്കാണ് ഗുണം ചെയ്തത് .
പത്തുമണിയ്ക്ക് അഡ്വേ: കെ.പി .രാജേന്ദ്രന്‍ ( റവന്യൂ മിനിസ്റ്റര്‍ ) യോഗം ഉദ്‌ഘാടനം ചെയ്തു. പെരിഞ്ഞനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നും , പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൊതുകുവല നല്‍കുമെന്നും ഉള്ള മന്തിയുടെ വാഗ്ദാനങ്ങള്‍ പ്രശംസനീയമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ,പെരിഞ്ഞനം പഞ്ചായത്ത് മെമ്പര്‍ ,വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ ,ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മിനിസ്റ്ററായ ശ്രീ കെ.പി രാജേന്ദ്രന്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളോടോപ്പം കുറച്ചുസമയം ചിലവഴിച്ചത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ഒരു സാധാരണക്കാരനെന്നവണ്ണം ഞങ്ങളോട് ചിരിച്ച് സംസാരിച്ച് ഇടപെഴകിയത് ഞങ്ങളെ സംബന്ധിച്ച് വല്ലാത്ത ഒരു അത്ഭുതമായിരുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ഉപരിപഠനത്തെ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചു. കേരളാ ടൂറിസം മേപ്പിലെ മുഖ്യപ്രാധാന്യമുള്ള സ്ഥലമാണ് ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമായ കൊടുങ്ങല്ലൂര്‍ . ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അവിടെ ഉണ്ടുതാനും. എന്നിട്ടുപോലും അവിടെ ഒരു ടൂറിസം പഠനകേന്ദ്രം ഇല്ല എന്ന കാര്യം ഞങ്ങള്‍ സൂചിപ്പിച്ചു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വി.എച്ച് .എസ്.ഇ ട്രാവല്‍ & ടൂറിസം പാസ്സായ കുട്ടികള്‍ക്ക് അതേ മേഖലയിലെ ഉന്ന്ത കോഴ്‌സുകളെന്ന നിലയില്‍ IATA , TRAVEL & TOURISM , HOTEL MANAGEMENT ,CATERING TECHNOLOGY എന്നീ കോഴ്‌സുകള്‍ സര്‍ക്കാര്‍ മെഖലയില്‍ തുടങ്ങുന്ന കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള ടൂറിസം ക്ലബ്ബ് നേരത്തെ നല്‍കിയിരുന്ന മെമ്മോറാണ്ടം മ്ന്ത്രി ബേബിയ്ക്ക് കൈമാറിയെന്ന സന്തോഷവാര്‍ത്ത അദ്ദേഹം കുട്ടികളെ അറിയിച്ചു. അവരുടെ ഈ സംരംഭത്തിന് തന്റെ പൂര്‍വ്വാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കുട്ടികളുമായി ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് അദ്ദേഹം സമയം അനുവദിച്ചു.
ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികളെന്ന നിലയില്‍ ജനാധിപത്യ നടപടികളില്‍ എങ്ങനെ പങ്കാളികളാകാം എന്ന ഒരു അനുഭവമാണ് കുട്ടികള്‍ക്ക് ഇതുവഴി സിദ്ധിച്ചത് .
രജിസ്ട്രേഷനില്‍ ടോക്കണ്‍ നമ്പര്‍ ഒരുപോലെ രണ്ടുനമ്പര്‍ വന്നത് ചെറിയ ബഹളമുണ്ടാക്കിയെങ്കിലും; ഒരു പ്രശ്നം വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കഴിവ് ഞങ്ങളില്‍ പ്രവര്‍ത്തിച്ചു.അങ്ങനെ ഈ പ്രശ്നം വളരേ നന്നയി തന്നെ കൈകാര്യം ചെയ്തു. ഏതൊരു പ്രശ്നം വന്നാലും കൈകാര്യം ചെയ്യാനുള്ള ഒരു ആത്മവിശ്വാസം , ധൈര്യം എന്നിവ അതില്‍ നിന്നുണ്ടായി.
ഫുഡിനായി രണ്ട് ടോക്കണ്‍ തന്നിരുന്നു . പക്ഷെ , മിക്കവര്‍ക്കും നോമ്പായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിവരെ രജിസ്ട്രേഷന്‍ തുടര്‍ന്നു. ഡോക്ടര്‍മാരെയും രോഗികളേയും സഹായിക്കാന്‍ ഞങ്ങള്‍ രംഗത്തുണ്ടായിരുന്നു. ഞങ്ങളുടെ ഭാഗത്തുവന്ന തെറ്റുകള്‍ അപ്പപ്പോള്‍തന്നെ ടീച്ചര്‍മാര്‍ തിരുത്തിതന്നു. അവസാനം ക്യാമ്പില്‍ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഞങ്ങള്‍ കോടുത്തു. ഉച്ചയ്ക്കുശേഷം ഞങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞ് ഞങ്ങള്‍ പോന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരേ നല്ല ഒരു അനുഭവമാണ് ക്യാമ്പ് പ്രദാനം ചെയ്തത് .
Subscribe to:
Post Comments (Atom)
1 comment:
Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. (If he will be possible add the CresceNet(www.provedorcrescenet.com) in your blogroll I thankful, bye friend).
Post a Comment