Tuesday, 18 September 2007
പെരിഞ്ഞനം ആര്‍.എം.വി.എച്ച് .എസ് സ്കൂളില്‍ ‘ കൌമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും‘ എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി
പെരിഞ്ഞനം : ആര്‍.എം. വി.എച്ച്.എസ് സ്കൂളില്‍ വി.എച്ച്.എസ്സ്.ഇ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ ആസ്ഥാനമായ ‘ യുവസാക്ഷാത്‌കാര ‘ പ്രവര്‍ത്തകര്‍ ക്ലാസ് നടത്തി. ഫാദര്‍ ജോര്‍ജ്ജ് തോട്ടാന്‍, ശ്രീ ജോസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. കൌമാരപ്രായക്കാര്‍ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍ , അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ , അവക്കുള്ള പരിഹാരങ്ങള്‍ എന്നിവയെ സംബന്ധിച്ചായിരുന്നു ക്ലാസ് .
നാം നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതത്വം തീര്‍ച്ചയായും കൊടുക്കുന്നതോടൊപ്പം അവരെ അംഗീകരിക്കേണ്ടതുകൂടി ഏറ്റവും അത്യാവശ്യമാണെന്ന് ഫാദര്‍ നിര്‍ദ്ദേശിച്ചു.ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താതെ , ആരേയും വഴക്കുപറയാതെ , ഈഗോ പ്രശ്നങ്ങളില്ലാതെ ,ഹിറ്റ് പാട്ടുകളിലൂടെയും സ്വന്തം അനുഭവങ്ങളിലൂടെയും കുട്ടികളെ മാനുഷികമായും ശാരീരികമായും ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എന്താണെന്ന് മനസ്സിലാക്കിക്കൊടുത്ത ഒരു ക്ലാസ്സായിരുന്നു അത് . ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യംചെയ്യുന്നതില്‍ ഒന്നുകൂടി വിദഗ്‌ദ്ധരായി മാറുന്നതിന് അദ്ധ്യാപകരെ ഏറെ സഹായിക്കുന്നതായിരുന്നു ഈ ക്ലാസ്. എല്‍.സി.ഡി പ്രൊജക്ടറിന്റേയും മ്യൂസിക്കല്‍ ഇന്‍സ്‌ട്രുമെന്റിന്റേയും സഹായം ഫാദറിന്റെ വൈദഗ്‌ദ്ധ്യത്തിന് മാറ്റുകൂട്ടി.
സ്കൂള്‍ പി.ടി.എ . പ്രസിഡന്റ് എന്‍.കെ .അബ്ദുള്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ .ടി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും അക്കാദമിക്ക് ഹെഡ് ശ്രീ ആര്‍. അനില്‍കുമാര്‍ ,കരിയര്‍ ഗൈഡന്‍സ് ഏന്‍ഡ് കൌണ്‍സിലിംഗ് കോ- ഓര്‍ഡിനേറ്റര്‍ ശ്രീ എന്‍.എ.ഗുലാം മുഹമ്മദ് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും എക്സ്‌ട്രാ കരിക്കുലാര്‍ കമ്മറ്റി കണ്‍വീനര്‍ ശ്രീമതി എന്‍.ജി.ഗീത നന്ദി പറയുകയും ചെയ്തു. വി.എച്ച് .എസ്.ഇ. വിഭാഗം ഗേള്‍ ലീഡര്‍ കുമാരി ഷാനിബ അവതാരകയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment