(തയ്യാറാക്കിയത് : ഷാനിബ ,മീന , ശ്രുതി- രണ്ടാം വര്‍ഷ ട്രാവല്‍ & ടൂറിസം )
ഓര്‍മ്മിയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് ഒരു ഓണാഘോഷംകൂടി കടന്നുപോയി .ഒരു പക്ഷെ RMVHSSനെ ക്കുറിച്ചാലോചിയ്ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ഈ ഓണാഘോഷമായിരിയ്ക്കും.
പരിപാടികള്‍ കൃത്യം 8-30 തന്നെ തുടങ്ങി
നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങല്‍ ധരിച്ച് കൂട്ടുകാര്‍ നേരത്തെതന്നെ പൂക്കളത്തിനുള്ള പൂക്കള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു.എല്ലാവരും വളരേയധികം ഉത്സാഹഭരിതരായിരുന്നു.ട്രാവല്‍ &ടൂറിസം ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും ഒരുമിച്ചാണ് പൂക്കളമിട്ടത് .പൂക്കളമിടാനായി 10 പേരടങ്ങുന്ന ഒരു ടീം തന്നെ തെരഞ്ഞെടുത്തിരുന്നു ; ഓരോ ക്ലാസ്സില്‍ നിന്നും.
എല്ലാവരും തമ്മില്‍ ഒരു സൌഹാര്‍ദ്ദപരമായ മത്സരമായിരുന്നു നിലനിന്നത് .
എല്ലാ ടീമുകളും പൂക്കളും പരസ്പരം സഹായങ്ങളും നല്‍കിയിരുന്നു.
ഈ പരസ്പര സ്നേഹവും സഹായവും എല്ലാ മത്സരങ്ങളിലും കാണുവാന്‍ കഴിഞ്ഞിരുന്നു.
ഞങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ കൂട്ടൂകാരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് എല്ലാവര്‍ക്കും ഏറ്റവും ആനന്ദകരമായ അനുഭൂതിയായിരുന്നു.
പൂക്കള മത്സരത്തിനുശേഷം മ്യൂസിക്കല്‍ ചെയര്‍ മത്സരമായിരുന്നു.
എല്ലാവരും നന്നായി പങ്കെടുത്തു
ഈ മത്സരത്തില്‍ സമ്മാനം നേടിയത് സുമയ്യയും ശീതളും ആയിരുന്നു.
ഇതിനിടെ പൂക്കള മത്സരത്തിന്റെ ഫലപ്രഖ്യാപനവും വന്നു.
അപ്പോഴേയ്ക്കും മാവേലി തമ്പുരാന്‍ എഴുന്നള്ളി.അദ്ദേഹത്തിന്റെ കൂടെ വാമനനും മറ്റുചിലരും ഉണ്ടായിരുന്നു.
സര്‍വ്വാഭരണ വിഭൂഷണനായ മാവേലിയെ ഒന്നുകാണേണ്ടതുതന്നെയായിരുന്നു.
പിന്നെ , പരിപാടികള്‍ കാണാനും മറ്റും മാവേലിയും ഞങ്ങളുടെ കൂടെ കൂടി.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും മ്യൂസിയ്ക്കല്‍ ചെയര്‍ ആയിരുന്നു പിന്നിടുണ്ടായത് .
കണ്ണ് കെട്ടി ഉറിയടി മത്സരത്തില്‍ പങ്കെടൂക്കാന്‍ ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നു.
ടീച്ചര്‍മാരുടെ മ്യൂസിക്കല്‍ ചെയറില്‍ രാധ ടീച്ചറും ഇന്ദു ടീച്ചറും സമ്മാനം നേടി.
വളരേ വാശിയേറിയതും രസകരവുമായ ഒന്നായിരുന്നു ടീച്ചര്‍മാരുടെ മ്യൂസിക്കല്‍ ചെയര്‍ മത്സരം
പിന്നീട് അരങ്ങേറിയത് വടം വലി മത്സരമായിരുന്നു
മെയിന്റനന്‍സ് & ഓട്ടോ മൊബൈല്‍ കോഴ്‌സിലെ വിദ്യാര്‍ത്ഥികളായിരുന്നു അതില്‍ വിജയിച്ചത്
അപ്പോഴേയ്കും നേരം ഉച്ചയായി.
ഞങ്ങള്‍ക്കു വിശന്നുതുടങ്ങി .
അതാ ഓണസ്സദ്യ വരവായി
തികച്ചും പ്രത്യേകത നിറഞ്ഞ ഒന്നായിരുന്നു ഓണസ്സദ്യ.
വളരേയേറെ അഭിന്ദനാര്‍ഹവുമായിരുന്നു ആ രീതി
കാരണം ; പല കുട്ടികള്‍ പല വീടുകളില്‍ നിന്ന് ഉണ്ടാക്കികൊണ്ടുവന്ന ചോറും കറികളും വലിപ്പച്ചെറുപ്പമില്ലാതെ , ഒന്നിച്ചുകൂടി ,രുചിയോ രുചിഭേദങ്ങളോ പറയാതെ ,എല്ലാവരും ഒരേ മനസ്സായിരുന്നാണ് ഉണ്ടത് .ടീച്ചര്‍മാര്‍ വിളമ്പിത്തന്നു. എല്ലാ അദ്ധ്യാപകരും പ്രിന്‍സിപ്പലും ക്ലാസ് മുറികളില്‍ വന്ന് ഓണസ്സദ്യയില്‍ പങ്കെടുത്തു.
എല്ലാവരും വളരേ ഏക്‍ടീവ് ആയിരുന്നു.
സദ്യ കഴിഞ്ഞപ്പോഴേയ്ക്കും ഘോഷയാത്രയ്ക്കുള്ള ഒരുക്കം ആരംഭിച്ചു.
മാവേലി, മേഡേണ്‍ മാവേലി , കുമ്മാട്ടി ഒക്കെ ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ ,ജോസഫ് മാസ്റ്റര്‍ എന്നിവര്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.
പിന്നില്‍ താലം പിടിച്ച് മലയാളി മങ്ക മാരുടെ വേഷത്തില്‍ കുട്ടികള്‍
അതിനു പിന്നില്‍ മാവേലിയും മറ്റു പ്രജകളും അദ്ധ്യാപകരും.
സ്ക്കൂളില്‍ നിന്ന് ഹോസ്‌പിറ്റല്‍ വഴിയായിരുന്നു ഘോഷയാത്ര .
മാവേലിയെ കാണാന്‍ വളരേയധികം ആളുകള്‍ വഴിയരികില്‍ തടിച്ചുകൂടിയിരുന്നു.
ആശുപത്രിയിലെ രോഗികള്‍ക്ക് മാവേലി ഓണസ്സമ്മാനം നല്‍കി
ഘോഷയാത്ര തിരിച്ച് സ്ക്കൂളില്‍ തിരിച്ചെത്തിയതിനുശേഷം ഒരു മീറ്റിംഗ് നടന്നു.
പ്രിന്‍സിപ്പലും ,പി.ടി.എ മെമ്പര്‍മാരും ,അദ്ധ്യാപകരും മറ്റു വിശിഷ്ട വ്യക്തികളും അവരുടെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.
അതിനുശേഷം നമ്മുടെ സമൂഹത്തിലെ ‘ രാഷ്ട്രീയത്തിലെ അഴിമതിയെ ‘ സൂചിപ്പിക്കുന്ന മൈം ആയിരുന്നു അരങ്ങേറിയത് .
പിന്നിട് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണം നടന്നു.
ശരിക്കും ഒരു ഓണദിവസത്തെ പ്രതീതിയായിരുന്നു ഉണ്ടായതെന്നായിരുന്നു ജോസഫ് സാര്‍ പറഞ്ഞത് .
ജോസഫ് സാറിന്റെ കുട്ടികളുടെ കൂടെയുള്ള പാട്ടും കുമ്മാട്ടി ആട്ടവും വളരേ ഹൃദ്യമായ അനുഭവമായിരുന്നു.
ഈ പരിപാടിയുടെ ഇത്രമേല്‍ വിജയത്തിനുള്ള കാരണം; അദ്ധ്യാപകരാണ് .
ജീവിതത്തിലെ നല്ല നിമിഷങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ എന്നും മനസ്സില്‍ വിരിയുന്ന ഈ അസുലഭ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ക്കായി കോര്‍ത്തിണക്കിതന്നതിന് ഞാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
Wednesday, 26 September 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment